28
May 2024
Fri
28 May 2024 Fri

കൊച്ചി: നഗര മധ്യത്തിൽ നവജാതശിശുവിനെ എറിഞ്ഞുകൊന്നു.  നടുറോഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കൊച്ചിയെ ഞെട്ടിച്ച് കൊണ്ടുള്ള സംഭവം. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. റോഡില്‍ തുണി കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റില്‍ ആള്‍താമസമില്ലാത്ത നിരവധി ഫ്‌ലാറ്റുകള്‍ ഉണ്ട്. ഇവിടെ ഗര്‍ഭിണികള്‍ ആരും താമസിക്കുന്നില്ലെന്നാണ് ഫ്‌ലാറ്റ് അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. പോലീസ് അന്വേഷണം തുടങ്ങി.