തിരുവനന്തപുരം: ഐഐടി മദ്രാസില്‍ നാല് വര്‍ഷത്തെ ഓണ്‍ലൈന്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 26 വരെ. ഡാറ്റ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് കോഴ്‌സിലേക്കാണ് അപേക്ഷിക്കാവുന്നത്. ജെഇഇ എഴുതാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്സില്‍ ചേരാം. പ്രായ പരിധിയില്ല. ഐഐടി മദ്രാസില്‍ നാല് വര്‍ഷം മുമ്പാണ് ഈ കോഴ്‌സ് ആരംഭിച്ചത്. ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയ 2500ഓളം വിദ്യാര്‍ത്ഥികള്‍ ഇതിനകം വിവിധ ജോലികളില്‍ കയറുകയോ പ്രൊമോഷന്‍ ലഭിക്കുകയോ ചെയ്തിട്ടുണ്ട്. ( IIT Madras,Bachelor of Science (BS) Degree in Data Science and Applications )
|
നിലവില്‍ 27,000ഓളം വിദ്യാര്‍ത്ഥികള്‍ ഈ കോഴ്‌സ് മാത്രമായി പഠിക്കുന്നുണ്ട്. കൂടാതെ 20,000ഓളം വിദ്യാര്‍ത്ഥികള്‍ മറ്റൊരു ബിരുദത്തിനൊപ്പം ഡാറ്റ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് പഠിക്കുന്നുണ്ട്. 850 വിദ്യാര്‍ത്ഥികള്‍ കോര്‍നെല്‍ യൂണിവേഴ്സിറ്റി ആന്‍ഡ് ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുഎസ്, ആല്‍ട്ടോ യൂണിവേഴ്സിറ്റി ഫിന്‍ലാന്‍ഡ് പോലെയുള്ള പ്രശസ്തമായ സ്ഥാപനങ്ങളില്‍ മാസ്റ്റേര്‍സിനും പിഎച്ച്ഡി പ്രോഗ്രാമിനും പ്രവേശനം നേടി.
താല്പര്യമുള്ളവര്‍ക്ക് https://study.iitm.ac.in/ds/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. വാര്‍ഷിക കുടുംബ വരുമാനം 1 ലക്ഷം രൂപയ്ക്ക് താഴെയുള്ള എസ്‌സി/എസ്ടി/ ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് 75 ശതമാനം ഫീസ് ഇളവുണ്ട്. വാര്‍ഷിക കുടുംബ വരുമാനം 1 മുതല്‍ 5 ലക്ഷം വരെ 50 ശതമാനവും ഇളവുണ്ട്.


