21
May 2024
Sun
21 May 2024 Sun

മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാലിഗയിൽ എതിരാളികൾ ഇല്ലാതെ ജൈത്ര ജാത്ര പൂർത്തിയാക്കി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ബാഴ്ലോണ ജിറോണയോട് പരാജയപ്പെട്ടതോടെ റയൽ കിരീടം ഉറപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോറ്റതോടെ ബാഴ്സയ്ക്ക് റയലിനെ മറികടക്കാനാകില്ലെന്ന് ഉറപ്പായി. ലീ​ഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് റയൽ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്.

ഒപ്പം കാ‍ഡിസിനെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. 51-ാം മിനിറ്റിൽ ബ്രാഹിം ഡയസ്, 68-ാം മിനിറ്റിൽ ജൂഡ് ബെല്ലിംങ്ഹാം, 93-ാം മിനിറ്റിൽ ഹോസെലു എന്നിവർ ​ഗോളുകൾ നേടി.

സീസണിൽ 34 മത്സരങ്ങൾ പിന്നിട്ട റയലിന് ഇപ്പോൾ 87 പോയിന്റുണ്ട്. 34 മത്സരങ്ങൾ വീതം കളിച്ച ജിറോണ 74 പോയിന്റോടെ രണ്ടാം സ്ഥാനത്തും ബാഴ്സ 73 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാലും രണ്ടാംം സ്ഥാനത്തുള്ള ജിറോണയ്ക്ക് റയലിനെ പിന്നിലാക്കാൻ കഴിയില്ല.

ബാഴ്സക്കെതിരെ 4-2 -ന്റെ ജയമാണ് ജിറോണ അവരുടെ ഹോം​ഗ്രൗണ്ടിൽ നേടിയത്.