ദുബൈ: ഒറ്റവിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലും സഞ്ചരിക്കാവുന്ന വിസ ഉടന്‍ നിലവില്‍ വരുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി. ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് എന്ന് പേരിട്ടിരിക്കുന്ന സന്ദര്‍ശക വിസ 30 ദിവസത്തിലേറെ ഉപയോഗിക്കാന്‍ സാധിക്കും. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ( GCC unified visa ‘GCC Grand Tours’ to allow visitors to travel to 6 countries for over 30 days )
|
എന്ന് മുതലാണ് പുതിയ വിസ നിലവില്‍ വരികയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. എന്നാല്‍, ഈ വര്‍ഷം അവസാനത്തോട് കൂടി ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ യാഥാര്‍ത്ഥ്യമാവുമെന്ന് തുടര്‍ന്ന് സംസാരിച്ച ഷാര്‍ജ കൊമേഴ്സ് ആന്റ് ടൂറിസം അതോറിറ്റി പ്രതിനിധി ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു.
മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളുടെയും ടുറിസം മേഖലയ്ക്ക് കരുത്തു പകരുന്നതായിരിക്കും ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് എന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്ഥങ്ങളായി ടൂറിസം, ബിസിനസ് പാക്കേജുകള്‍ വിസയുടെ ഭാഗമായി ഒരുക്കും.





