12
Jun 2026
Fri
12 Jun 2026 Fri
Indian passport services in UAE will be provided by new company from July 1

യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസാ സേവനങ്ങള്‍ ജൂലൈ 1 മുതല്‍ നല്‍കുക പുതിയ കമ്പനി. സേവന കരാര്‍ ലഭിച്ചിരിക്കുന്ന അല്‍ ഹിന്ദ് ജൂലൈ 1 മുതലാണ് തങ്ങളുടെ കേന്ദ്രങ്ങളിലൂടെ പാസ്‌പോര്‍ട്ട്, വിസാ സേവനങ്ങള്‍ നല്‍കുകയെന്ന് അബൂദബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവിലുള്ള ബിഎല്‍എസ്, എസ്ജിഐവിഎസ് എന്നിവ 2026 ജൂണ്‍ 30 വരെ സേവനം തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തിടെയാണ് അല്‍ഹിന്ദ് ടൂര്‍സിന് യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസാ സേവനകേന്ദ്രങ്ങളുടെ നടത്തിപ്പിന് അനുമതി ലഭിച്ചത്. അല്‍ഹിന്ദ് സമര്‍പ്പിച്ച ടെന്‍ഡര്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കുകയായിരുന്നു. 16 കേന്ദ്രങ്ങളാണ് ഏഴ് എമിറേറ്റുകളിലായി അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആരംഭിക്കുക. അബൂദബിയില്‍ ആറും ദുബയിലും ഷാര്‍ജയിലും രണ്ടുവീതവും അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, ഖോര്‍ ഫക്കാന്‍, കല്‍ബ, റാസല്‍ഖൈമ എന്നിവിടങ്ങളിലായി ബാക്കി സേവന കേന്ദ്രങ്ങളും അല്‍ഹിന്ദ് ഒരുക്കും.

അല്‍ ഖാലിദിയ, അല്‍ റീം ദ്വീപ്, മുസഫ, മദീനത്ത് സായിദ്, ഗയാതി, അല്‍ ഐന്‍ എന്നിവിടങ്ങളിലായി അബൂദബിയിലെ സേവനകേന്ദ്രങ്ങല്‍. ദുബയില്‍ ബുര്‍ ദുബയ്, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലും ഷാര്‍ജയില്‍ അല്‍ മജാസ്, റോല എന്നിവിടങ്ങളിലും സേവനകേന്ദ്രങ്ങളുണ്ടാകും.

ALSO READ: ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ച 25കാരിക്കെതിരേ കേസെടുത്തു