07
May 2024
Wed
07 May 2024 Wed
Malabar Gold and Diamonds Akhaya Thrutheeya Offer

കോഴിക്കോട്: അക്ഷയ തൃതീയ പ്രമാണിച്ച് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. മെയ് 12 വരെയാണ് ഓഫര്‍ കാലാവധി. വിലയുടെ മൂന്ന് ശതമാനം നല്‍കി അഡ്വാന്‍സ് ബുക്കിങ് നടത്താവുന്നതാണ്. ബുക്ക് ചെയ്യുന്ന ദിവസത്തെയോ വാങ്ങുന്ന ദിവസത്തെയോ വിലയില്‍ ഏതാണോ കുറവ് ആ വിലയ്ക്ക് ആഭരണങ്ങള്‍ സ്വന്തമാക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 25 ശതമാനം വരെ കിഴിവു ലഭിക്കും. പ്രഷ്യ/ഇറ സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 25 ശതമാനവും ഡയമണ്ട് ആഭരണങ്ങള്‍ക്ക് മൂല്യത്തില്‍ 25 ശതമാനം വരെയും കിഴിവു ലഭിക്കും. പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റിവാങ്ങുമ്പോള്‍ 0 ശതമാനം കുറവില്‍ എക്‌സ്‌ചേഞ്ച് മൂല്യവും വില്‍ക്കുമ്പോള്‍ ഒരു ശതമാനം കുറവില്‍ ബൈബാക്ക് ഗാരന്റിയുമുണ്ട്. എച്ച് യുഐഡി ഹാള്‍മാര്‍ക്കുള്ളതും ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയതുമായ 22, 24 കാരറ്റ് സ്വര്‍ണനാണയങ്ങള്‍ വാങ്ങാമെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക