01
May 2024
Thu
01 May 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: സോഷ്യല്‍മീഡിയയിലെ ഫലസ്തീന്‍ അനുകൂല കുറിപ്പ് ലൈക്ക് ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പലെ പുറത്താക്കി. മുംബൈ പ്രമുഖ സ്വകാര്യ സ്‌കൂളായ സൗമ്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പര്‍വീണ്‍ ശൈഖിനെയാണ് പുറത്താക്കിയത്. സ്‌കൂള്‍ പിന്തുടരുന്ന മൂല്യങ്ങള്‍ക്കെതിരേ പ്രിന്‍സിപ്പല്‍ പ്രവര്‍ത്തിച്ചതിനാണ് അവരെ പുറത്താക്കിയതെന്ന് മാനേജ്‌മെന്റ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 26നാണ് പര്‍വീണ്‍ ശൈഖിനോട് മാനേജ്‌മെന്റ് രാജിയാവശ്യപ്പെട്ടത്. 12 വര്‍ഷമായി ഈ സ്‌കൂളില്‍ സേവനംചെയ്തുവരുന്ന പര്‍വീണ്‍ കഴിഞ്ഞ ഏഴുവര്‍ഷമായി പ്രിന്‍സിപ്പലാണ്.

സോഷ്യല്‍മീഡിയയില്‍നിന്നാണ് തന്നെ പുറത്താക്കിയ വിവരം അറിയുന്നതെന്നും നടപടി നിയമവിരുദ്ധവും മാനേജ്‌മെന്റിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും നുണയും ആണെന്നും പര്‍വീണ്‍ ശൈഖ് എന്‍.ഡി.ടി.വിയോട് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും നിയമനടപടിയെക്കുറിച്ച് ആലോചിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു. പര്‍വീണെതിരേ ചില ഹിന്ദുത്വ സൈറ്റുകള്‍ വിദ്വേഷ വാര്‍ത്തകള്‍ നിരന്തരംചെയ്തതോടെ സംഘ്പരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അവരെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Somaiya School Principal Parveen Shaikh Sacked For liked Post Over Gaza