13
May 2024
Fri
13 May 2024 Fri

കൊച്ചി: കേരളത്തില്‍ ഇടയ്ക്ക് താഴേക്കിറങ്ങിയ സ്വര്‍ണവില വീണ്ടും 53,000 കടന്ന് കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപയാണ്. 53,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയും കൂടിയതോടെ 6700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മൂന്ന് അംഗ കമ്മിറ്റിയാണ് കേരളത്തില്‍ സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും വില നിശ്ചയിക്കുന്നത്.

ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും വിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണം.

മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. എന്നാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന പ്രതീതി സൃഷ്ടിച്ച് ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു

മെയിലെ സ്വര്‍ണവില (പവന്‍)

മെയ് 1: 52,440

മെയ് 2: 53,000

മെയ് 3: 52,600

മെയ് 4: 52,680

മെയ് 5: 52,680

മെയ് 6: 52,840

മെയ് 7: 53,080

മെയ് 8: 53,000

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക