13
May 2024
Sat
13 May 2024 Sat
slight relief today, gold prices in Kerala have decreased

കൊച്ചി: കേരളത്തിൽ കുത്തനെ കൂടിയും ഇറങ്ങിയും സ്വര്‍ണവില. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1120 രൂപയാണ് വര്‍ധിച്ചത്. എന്നാല് ഇന്ന് 240 രൂപ കുറഞ്ഞ് സ്വര്‍ണവില 54000ല്‍ താഴെ എത്തി. 53,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6725 രൂപയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം.
എന്നാല് ഇപ്പോഴത്തെ മാറ്റം സ്ഥായിയല്ല. ഇനിയും ഏറ്റക്കുറച്ചിൽ ഉണ്ടാകും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക