30
May 2024
Thu
30 May 2024 Thu
28 year old man run over by neighbour over parking dispute

പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയല്‍വാസി 28കാരനെ കാര്‍ കയറ്റി കൊന്നു. യുവാവിന്റെ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. ഡല്‍ഹിക്കു സമീപം ഗുരുഗ്രാമില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.(28 year old man run over by neighbour over parking dispute)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഋഷഭ് ജസൂജയാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞെത്തിയ ഋഷഭ് താമസസ്ഥലമായ സെക്ടര്‍ 49ലെ മനോജ് ഭരദ്വാജ് എന്നയാളുടെ വീടിനു പുറത്ത് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ശേഷം സ്വന്തം വീട്ടിലേക്ക് പോയി. ഇക്കാര്യം ശ്രദ്ധയില്‍പെട്ട മനോജ് ബഹളംവച്ചു.

ശബ്ദം കേട്ട് ഋഷഭും സഹോദരന്‍ രഞ്ജക്കും പുറത്തിറങ്ങി വന്നതോടെ മനോജ് വടിയുമായെത്തി ഇരുവരെയും ആക്രമിച്ചു. ഇതിനു പിന്നാലെ വീട്ടില്‍ നിന്ന് കാറുമായെത്തി സഹോദരങ്ങളെയും ഇവരുടെ മാതാവിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഋഷഭ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. രഞ്ജക്ക് ഗുരുതര പരിക്കുകളോടെയും അമ്മ ചികില്‍സയിലാണ്.