01
May 2024
Fri
01 May 2024 Fri
Kapil sibal

ന്യൂഡല്‍ഹി: സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സംഘപരിവാര പ്രതിനിധിക്ക് തിരിച്ചടി.
മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപില്‍ സിബല്‍ വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. 1066 വോട്ട് നേടിയാണ് കപില്‍ സിബല്‍ വിജയിച്ചത്. സംഘപരിവാര പ്രതിനിധിയായി മല്‍സരിച്ച പ്രദീപ് റായിക്ക് 689 വേട്ടുകള്‍ മാത്രമേ നേടാനയുള്ളു. നിലവിലെ പ്രസിഡന്റ് അദീഷ് സി. അഗര്‍വാല 296 വോട്ട് നേടി. ( Kapil Sibal elected as supreme court bar association president )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര നൂറ്റാണ്ട് കാലമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കപില്‍ സിബല്‍ നാലാം തവണയാണ് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാകുന്നത്. 2001-2002, 1997-98, 1995-96, വര്‍ഷങ്ങളിലാണ് മുമ്പ് സിബല്‍ ഈ സ്ഥാനത്തേക്ക് എത്തിയത്.