പട്ന: എന്‍ഡിഎ മൂന്നാമതും അധികാരത്തില്‍ എത്തിയാല്‍ ഗോഹത്യ നിരോധിക്കുമെന്നും പശുക്കളെ കടത്തുന്നവരെ തലകീഴായി കെട്ടിത്തൂക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ( NDA would ban cow slaughter and “straighten” offenders : Amit Sha) ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി നേതാവ് അമിത് ഷായുടെ പ്രകോപന പ്രസംഗം.
|
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍, കമ്മീഷന് അതില്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനങ്ങാപ്പാറ നയം കൂടുതല്‍ പ്രകോപന പ്രസംഗങ്ങള്‍ നടത്താന്‍ പ്രചോദനമേകുന്നു എന്ന ആക്ഷേപത്തിനിടെയാണ് അമിത് ഷായുടെ പുതിയ പരാമര്‍ശം.
ബിഹാറിലെ മധുബനിയിലും സിതാമര്ഹിയിലും നടന്ന പൊതുയോഗങ്ങളിലാണ് അമിത് ഷാ ഗോവധം സംബന്ധിച്ച് പരാമര്‍ശിച്ചത്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ പശുക്കളെ അറുക്കുന്നതോ പശുക്കളെ കടത്തുന്നതോ അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസും ആര്‍ജെഡിയും പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള നിരോധിത സംഘനടകളെ സംരക്ഷിക്കുന്ന തിരക്കിലാണെന്നും അവര്‍ക്ക് രാജ്യത്ത കുറിച്ചോ ബിഹാറിനെ കുറിച്ചോ ആലോചിക്കാന്‍ നേരമില്ലെന്നും അമിത് ഷാ ആരോപിച്ചു.





