ദോഹ: മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയെ ഖത്തറില്‍ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. (A native of Malappuram was found dead in his room in Qatar) ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ (42)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഐന്‍ഖാലിദിലെ താമസ സ്ഥലത്താണ് മരിച്ചത്.
|
നാട്ടില്‍ നിന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വഴി അന്വേഷണം നടത്തുകയായിരുന്നു. താമസ സ്ഥലത്തുള്ളവര്‍ അന്വേഷിച്ചപ്പോള്‍ മുറി പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. രണ്ടു മാസം മുമ്പാണ് സുദീപ് നാട്ടില്‍ നിന്നു തിരിച്ചെത്തിയത്.
ദേവകിയാണ് അമ്മ. ഭാര്യ: ആശ. മക്കള്‍: ദീഷിത്, ദക്ഷ. സഹോദരന്‍: സന്ദീപ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





