29
May 2024
Sun
29 May 2024 Sun
Air india express kochi flight fire

ബംഗളൂരു: കഷ്ട കാലം വിട്ടൊഴിയാതെ എയര്‍ ഇന്ത്യാ എക്‌സപ്രസ്. ജീവനക്കാരുടെ സമരത്തിന്റെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങും മുമ്പ് വിമാനത്തില്‍ തീ. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 1132 വിമാനത്തിലാണ് തീപ്പിടിത്തമുണ്ടായത്. വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റു. ( kochi bound airindia express flight makes emergency landing at bengaluru airport)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നെല രാത്രി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് വിമാനം പുറപ്പെട്ട ഉടനെയായിരുന്നു തീ കണ്ടത്. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
പുറത്തേക്കുള്ള എല്ലാ എമര്‍ജന്‍സി വാതിലുകളും തുറന്നിരുന്നു. വിമാനത്താവളത്തിന് ഏറെ അകലെയായിട്ടാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഉടന്‍ തന്നെ യാത്രക്കാരോട് ചാടിയിറങ്ങാന്‍ കാബിന്‍ ക്രൂ നിര്‍ദേശം തന്നു. പുറത്തേക്ക് ചാടുന്ന സമയത്ത് ചിലര്‍ക്ക് നിസാരമായ പരിക്കേറ്റു. ഇറങ്ങിക്കഴിഞ്ഞയുടന്‍ തന്നെ ദൂരേക്ക് ഓടിപ്പോകാനും കാബിന്‍ക്രൂ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഫയര്‍ എന്‍ജിനുകളെത്തി തീയണക്കുകയായിരുന്നു. ഈ സമയം ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പ്രായമായവരേയും പരിഭ്രാന്തരായ യാത്രക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

പുണെയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു വിമാനം. ഇവിടെ യാത്രക്കാരെ ഇറക്കി രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം രാത്രി വൈകി 11 മണിയോടെയായിരുന്നു പറന്നുയര്‍ന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു
Air india express kochi flight fire bengaluru

നേരത്തെ മറ്റൊരു വിമാനവും സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. തിരുവനന്തപുരം-ബെംഗളൂരു വിമാനമാണ് തിരിച്ചിറക്കിയത്. ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയര്‍ കംപ്രസറില്‍ സാങ്കേതികത്തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതുമൂലം യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടര്‍ന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തില്‍ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്.