പുനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ 17 വയസ്സുകാരന്‍ ഓടിച്ച ആഡംബര കാര്‍ ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു. പൂനെയിലെ കല്യാണി നഗറില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. (17-Year-Old Crashes Speeding Porsche Into Bike In Pune, 2 Killed)ക്ലബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് കൂട്ടുകാരോടൊത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനീഷ് അവാദിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്.
|
17 വയസ്സുള്ള വേദാന്ത് അഗര്‍വാള്‍ ഓടിച്ച് പോര്‍ഷേ ടായ്കാന്‍ കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കല്യാണി നഗര്‍ ജങ്ഷനില്‍ വച്ചാണ് കാര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും മുകളിലേക്കു പൊങ്ങി മറ്റൊരു കാറിന് മുകളില്‍ വീണു. രണ്ടുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
പ്രദേശവാസികള്‍ കാര്‍ ഡ്രൈവറെ പിടികൂടി മര്‍ദ്ദിച്ച ശേഷം പോലീസില്‍ ഏല്‍പ്പിച്ചു. വേദാന്ത അഗര്‍വാളിനെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.





