25
May 2024
Mon
25 May 2024 Mon
DySP attended party organised by Goonda Leader

അങ്കമാലിയില്‍ ഗുണ്ടാനേതാവിന്റെ വിരുന്നില്‍ ഡിവൈഎസ്പി പങ്കെടുത്തു. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടില്‍ നടന്ന വിരുന്നില്‍ പങ്കെടുക്കാന്‍ ഡിവൈഎസ്പി എം ജി സാബു മൂന്നു പൊലീസുകാര്‍ക്കൊപ്പമാണ് എത്തിയത്. അടുത്തമാസം ഡിവൈഎസ്പി സര്‍വീസില്‍നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായാണ് വിരുന്ന് സംഘടിപ്പിച്ചതെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം അങ്കമാലി എസ്‌ഐ ഇവിടെ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. അങ്കമാലി പുളിയാനത്ത് കഴിഞ്ഞദിവസം വൈകീട്ടായിരുന്നു അങ്കമാലി എസ്‌ഐയും സംഘവും പരിശോധനയ്ക്ക് എത്തിയത്.

ഇതിനിടെ തന്നെ പിടികൂടാനുള്ള എസ്‌ഐയുടെ നീക്കം എതിര്‍ത്ത ഡിവൈഎസ്പി ഇവിടെ നിന്നു മടങ്ങുകയും ചെയ്തു. ഒപ്പമുള്ളവര്‍ തന്റെ സുഹൃത്തുക്കളാണെന്നായിരുന്നു ഡിവൈഎസ്പി എസ്‌ഐയോട് പറഞ്ഞത്. സംഭവത്തില്‍ പോലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.