06
May 2024
Fri
06 May 2024 Fri
Kafir screenshot high court to find source

കൊച്ചി: വടകരയിലെ കാഫിര്‍ പരാമര്‍ശത്തില്‍ വീശദീകരണം ആവശ്യപ്പെട്ട് പൊലീസിന് ഹൈക്കോടതി നോട്ടീസ്. (kafir-screen-shot-high-court-sent-notice-to-police) വടകര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ വിവാദമായ കാഫിര്‍ പരാമര്‍ശമുള്ള സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവായ പി.കെ കാസിം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി കോഴിക്കോട് റൂറല്‍ എസ്.പിക്ക് നോട്ടീസ് അയച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസിമിന്റെ പരാതിയില്‍ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കാസിമിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വാട്സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് നല്‍കിയ കേസില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. ജൂണ്‍ 14ന്് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുന്‍ എം.എല്‍.എ കെ.കെ ലതികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടുദിവസം മുമ്പാണ് വടകര എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. വര്‍ഗീയ പരാമര്‍ശമുള്ള സ്‌ക്രീന്‍ഷോട്ട് ലതിക ഷെയര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം അണികള്‍ ഇത് ഏറ്റെടുത്ത് വ്യാപക പ്രചാരണം നടത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ലീ്ഗ് ആരോപിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക