28
Jun 2024
Sun
28 Jun 2024 Sun
CPM Kerala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് നിരക്കുന്നതല്ലെന്ന് സിപിഎം. ( CPM rejects survey results; BJP won’t get any seats in Kerala )ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്ന് സിപിഎം ആവര്‍ത്തിച്ചു. കേരളത്തില്‍ ബിജെപിക്ക് 1 മുതല്‍ 3 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍വേ ഫലങ്ങള്‍ വരുന്നതിനു മുമ്പുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അതിനെയെല്ലാം തള്ളിക്കളഞ്ഞിരുന്നു. ഏജന്‍സികളുടെ പ്രവചനങ്ങളില്‍ അല്ല, ജൂണ്‍ നാലിന് വരുന്ന ജനങ്ങളുടെ വിധിയെഴുത്തിലാണ് വിശ്വാസം എന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും എന്ന സര്‍വ്വേഫലങ്ങള്‍ പുറത്തുവരുമ്പോഴും ഒരു സീറ്റിലും ബിജെപി വിജയിക്കില്ല എന്ന നിലപാടിലാണ് സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം. സര്‍വ്വേകളില്‍ പറയുന്നതിനേക്കാള്‍ എല്‍.ഡി.എഫിന് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്നും നേതൃത്വം അവകാശപ്പെടുന്നുണ്ട്.

യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടെന്ന് സര്‍വ്വേകള്‍ പറയുന്നുണ്ടെങ്കിലും, ബിജെപി ചില സിറ്റുകളില്‍ വിജയിക്കുമെന്ന ഫലങ്ങളെ കോണ്‍ഗ്രസും അംഗീകരിക്കുന്നില്ല. കേരളത്തിലെ ഒരു സിറ്റിലും ബി.ജെ.പി വിജയിക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വവും പറയുന്നത്.

എന്നാല്‍ സര്‍വേയില്‍ പറയുന്ന എന്‍.ഡി.എ അനുകൂല തരംഗം കേരളത്തില്‍ ഉണ്ടാകുമെന്നും, ബിജെപി അക്കൗണ്ട് തുറക്കും എന്നുമാണ് ബിജെപിയുടെ അവകാശവാദം. തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് മിക്ക സര്‍വേകളും ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നത്.