അഹമ്മദാബാദ്: അമുല്‍ പാലിന് ലിറ്ററിന് രണ്ടുരൂപ വര്‍ധിച്ചു. പുതുക്കിയ വില തിങ്കളാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും. ( Amul increases milk prices across all variants, check new price list here ) ഉത്പാദനച്ചെലവ് വര്‍ധിച്ചസാഹചര്യത്തിലാണ് വിലവര്‍ധനയെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് (ജി.സി.എം.എം.എഫ്.) അറിയിച്ചു.
|
2023 ഫെബ്രുവരിയിലാണ് അവസാനമായി അമുല്‍ പാല്‍വില വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ അനുസരിച്ച് അമുല്‍ ഗോള്‍ഡ് പാലിന്റെ വില അരലിറ്ററിന് 34 രൂപയാകും. അമൂല്‍ ശക്തി പാലിന് അരലിറ്ററിന് 30 രൂപയായും വില വര്‍ധിക്കും. അമുല്‍ താസ അര ലിറ്റര്‍- 28 രൂപ, അമുല്‍ സ്ലിം ആന്റ് ട്രിം അര ലിറ്റര്‍-25, അമുല്‍ എരുമ പാല് അര ലിറ്റര്‍-37 എന്നിങ്ങനെയാണ് മറ്റു ബ്രാന്‍ഡുകളുടെ വില. അതേ സമയം, സാഗര്‍ സ്കിംഡ് മില്‍ക്ക് വിഭാഗത്തിന് വില വര്ധിപ്പിട്ടിച്ചില്ല. ഇവയുടെ എംആര്‍പി അരലിറ്ററിന് 20 രൂപ എന്ന നിരക്ക് തുടരും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





