തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി ശ്രദ്ധേയമായ രണ്ട് മണ്ഡലങ്ങളായ തൃശൂരില്‍ സുരേഷ് ഗോപിയും വടകരയില്‍ ഷാഫി പറമ്പിലും വിജയത്തിലേക്ക് നീങ്ങുന്നു. ( Lokasabha election 2024 Result live: Shafi Paramabila and Suresh Gopi leading ) സുരേഷ് ഗോപിയിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുകയാണ്. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം ഇതിനകം 53,768 ആയി. സിപിഐയിലെ വി എസ് സുനില്‍ കുമാറാണ് രണ്ടാമത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
|
ഷാഫി പറമ്പില്‍ 48,944 വോട്ടുകളുടെ ലീഡോടെ ഏറെക്കുറെ വിജയം ഉറപ്പിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ ഇളക്കിവിട്ട മണ്ഡലത്തില്‍ വീറും വാശിയുമേറിയ മല്‍സരമാണ് നടന്നത്.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി ശശി തരൂരിനേക്കാള്‍ 23,288 വോട്ടുകള്‍ക്ക് മുന്നിലാണ്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കേരളത്തില്‍ ഇക്കുറി എന്‍ഡിഎക്ക് രണ്ട് സീറ്റുകള്‍ ലഭിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





