27
Jun 2024
Wed
27 Jun 2024 Wed
2 year old girl set ablaze by relative in Painavu

ഇടുക്കി പൈനാവില്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് രണ്ടുവയസ്സുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. രക്ഷിക്കാന്‍ ശ്രമിച്ച മുത്തശിക്കും പൊള്ളലേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൈനാവ് സ്വദേശി അന്നക്കുട്ടി(75) കൊച്ചുമകള്‍ ദിയ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്. ബുധന്‍ വൈകീട്ടാണ് സംഭവം.

30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് ഇരുവര്ക്കും. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.