01
Jun 2024
Thu
01 Jun 2024 Thu

കൊല്‍ക്കത്ത: ബംഗാളിലെ 3 ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തായി തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി. ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിലാണ് അഭിഷേക് ബാനര്‍ജി ഇക്കാര്യമറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ഘടക കക്ഷികളുടെ വലിയ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാനാവാതെ മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീളുകയാണ്. സഖ്യകക്ഷികളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് ബിജെപി. ജെഡിയുവുമായുള്ള ചര്‍ച്ചകള്‍ക്ക് അശ്വിനി വൈഷ്ണവിനെ നിയോഗിച്ചു. പീയൂഷ് ഗോയലിനാണ് ടിഡിപിയുമായി ചര്‍ച്ച നടത്താനുള്ള ചുമതല.

അതേസമയം, എന്‍ഡിഎ എംപിമാരുടെ യോഗം നാളെ നടക്കുമെന്നാണ് വിവരം. നാളെ രാവിലെ 11.15ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലാണ് യോഗം നടക്കുക.