26
Jun 2024
Sun
26 Jun 2024 Sun
George Kurien

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഇത്തവണ രണ്ട് പേര്‍ കേന്ദ്രമന്ത്രിമാരാവും. ( George Kurien with Suresh Gopi; Two ministers from Kerala )തൃശൂര്‍ എംപി സുരേഷ് ഗോപിക്കൊപ്പം ബിജെപി നേതാവ് ജോര്‍ജ് കുര്യനും മന്ത്രിമാരാവുമെന്ന് റിപോര്‍ട്ട്. ജോര്‍ജ് കുര്യന്‍ പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഇന്ന് വൈകീട്ട് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ക്കാണ് പ്രധാനമന്ത്രി ചായസല്‍ക്കാരം സംഘടിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് കുര്യന് നറുക്ക് വീണത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ട് വലിയ തോതില്‍ സഹായകമായിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതും ഈ നിയമനത്തിന് പിന്നിലുണ്ട്.

ന്നാം മോദി സര്‍ക്കാരില്‍ സമാനമായ രീതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കി പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന 2019 ലെ തിരഞ്ഞെടുപ്പില്‍ ആ രീതിയില്‍ ഒരു നേട്ടം ബിജെപിക്ക് കേരളത്തിലുണ്ടായില്ല. കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ ഹിന്ദു സമൂഹത്തിന്റെ പിന്തുണക്കൊപ്പം ക്രിസ്ത്യന്‍ സമൂഹത്തെ കൂടി അടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഭവനസന്ദര്‍ശനം അടക്കം ഇതിന്റെ ഭാഗമായിരുന്നു.