27
Jun 2024
Mon
27 Jun 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രശസ്ത അഭിഭാഷകൻ ഹാരിസ് ബീരാനെ പ്രഖ്യാപിച്ചു. വിവരം ലീഗ് നേതൃത്വം യു.ഡി.എഫ് നേതാക്കളെ അറിയിച്ചു.  സുപ്രിം കോടതി അഭിഭാഷകനായ അദ്ദേഹം ഡല്‍ഹി കെ.എം.സി.സി പ്രസിഡൻറ് അടക്കമുള്ള പദവികൾ വഹിച്ചു വരികയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

ഇന്ന് വൈകീട്ടുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

 

തിരുവനന്തപുരത്തു ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗശേഷമാണ് ണ് തീരുമാനം. പൗരത്വ നിയമഭേഗതി അടക്കമുള്ള കേസുകളില്‍ മുസ്ലിം ലീഗിനായി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത് ഹാരിസ് ബീരാനാണ്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി.കെ ബീരാന്റെ മകനാണ്.
എംഎസ്എഫിലൂടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാരിസ് ബീരാന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം അധ്യക്ഷനുമാണ്.