29
Jun 2024
Thu
29 Jun 2024 Thu
human finger in icecream

മുംബൈ: ശുചിത്വമില്ലാതെ കൈകാര്യം ചെയ്യുന്ന ഭക്ഷണ സാധനങ്ങളില്‍ പാറ്റയും പല്ലിയും പഴുതാരയുമൊക്കെ സാധാരണ സംഭവമാണ്. ( Doctor Finds Human Finger Inside Cone Ice-Cream Ordered On Zepto App In Malad ) എന്നാല്‍, ഓണ്‍ലൈനില്‍ ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മനുഷ്യന്റെ വിരലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെലിവറി ആപ്പായ സെപ്റ്റോയില്‍ കോണ്‍ ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തായിരുന്നു മുംബൈക്കടുത്തുള്ള മലാഡിലെ ഓര്‍ലെം നിവാസിയായ ബ്രെന്‍ഡന്‍ സെറാവോ എന്ന 27കാരന്‍.
ഐസ്്ക്രീം കോണിന്റെ മൂടി തുറന്ന് രൂചി നോക്കുന്നതിനിടയിലാണ് നാവില്‍ എന്തോ തട്ടിയത്. പുറത്തെടുത്തുനോക്കിയപ്പോള്‍ രണ്ട് സെന്റീമീറ്ററോളം നീളമുള്ള മനുഷ്യ വിരലിന്റെ കഷ്ണം!

രാവിലെ സഹോദരി സെപ്റ്റോ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണ സാധനങ്ങളുടെ ലിസ്റ്റിനൊപ്പം താന്‍ ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീമുകള്‍കൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടറായ സെറാവോ പറഞ്ഞു. ഉടന്‍ തന്ന ഇദ്ദേഹം മലാഡ് പോലീസില്‍ വിവരം അറിയിച്ചു.

വിരല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഐസ്‌ക്രീം നിര്‍മിച്ച് പാക്ക് ചെയ്യുന്ന സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സംഭവത്തില്‍ പ്രതികരിക്കാന്‍ ഐസ്‌ക്രീം നിര്‍മാതാക്കള്‍ തയ്യാറായിട്ടില്ല.