26
Jun 2024
Fri
26 Jun 2024 Fri
fraternity movement kerala

തിരുവനന്തപുരം: മലബാര്‍മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്തെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഇന്ന് (വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. ( Neglect of Malabar: Fraternity movement education stirke ) പ്ലസ് വണ്‍ പ്രവേശന പ്രക്രിയ ആരംഭിച്ച ശേഷവും മലബാര്‍ ജില്ലകളില്‍ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത ഹാദി റുഷ്ദ മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ്. മലബാറില്‍ ആയിരക്കണക്കിന് സീറ്റ് ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി നടത്തിയ ദിവസമാണ് സീറ്റ് ലഭിക്കാതെ ആത്മഹത്യയുമുണ്ടായതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ.പി. തഷ്രീഫ്, സംസ്ഥാന സെക്രട്ടറി ഗോപു തോന്നയ്ക്കല്‍, ജില്ല പ്രസിഡന്റ്, അലി സവാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.