26
Jun 2024
Tue
26 Jun 2024 Tue
kollam lighting death

പുനലൂര്‍: കൊല്ലം പുനലൂരില്‍ രണ്ടു സ്ത്രീ തൊഴിലാളികള്‍ മിന്നലേറ്റു മരിച്ചു. ( Two women wokers death in lighting Kollam ) പുനലൂര്‍ കേളങ്കാവ് ഇടക്കുന്നത്ത് ചൊവ്വാഴ്ച പകല്‍ 11.30ഓടെ ആയിരുന്നു ദുരന്തം. ഇടക്കുന്നം ഗോകുലത്തില്‍ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (42), ഇടക്കുന്നം മഞ്ജു ഭവനില്‍ പരേതനായ മോഹനന്‍ പിള്ളയുടെ ഭാര്യ രജനി (45) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീകളെ പരിക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടക്കുന്നം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ ആറംഗ തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു ശക്തമായ മിന്നല്‍ ഉണ്ടായത്. തോട്ടത്തില്‍ രണ്ടു ഭാഗത്തായിട്ടായിരുന്നു ഇവര്‍ തൊഴില്‍ ചെയ്തിരുന്നത്. ഇതില്‍ സരോജവും രജനിയും ജോലി ചെയ്തിരുന്ന ഭാഗത്താണ് മിന്നലേറ്റത്.

പരിക്കേറ്റ ഉടന്‍തന്നെ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.