26
Jun 2024
Tue
26 Jun 2024 Tue
woman caught with one kilo gram MDMA in Kochi

കൊച്ചിയില്‍ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍. ബംഗളൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26)ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്നാണ് യുവതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓപറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്കാണ് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നു യുവതി മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡല്‍ഹിയില്‍നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ത്തന്നെ തിരിച്ചു പോവുകയാണ് യുവതി ചെയ്തുവന്നിരുന്നത്.

റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി അനില്‍, ആലുവ ഡിവൈഎസ്പി എ പ്രസാദ്, ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജുദാസ് എസ്‌ഐമാരായ എസ്എസ് ശ്രീലാല്‍, കെ നന്ദകുമാര്‍, എഎസ്‌ഐ വിനില്‍കുമാര്‍ , സീനിയര്‍ സിപിഒമാരായ അജിത തിലകന്‍, പി എന്‍ നൈജു, ദീപ്തി ചന്ദ്രന്‍, മാഹിന്‍ഷാ അബൂബക്കര്‍, കെ എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.