ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കള്ളനെന്ന് തെറ്റിദ്ധരിച്ച് മുസ്ലിം ചെറുപ്പക്കാരനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നു. ( UP Muslim man mistaken as thief lynched to death; 4 arrested ) അലിഗഡിലെ മാമാ ഭന്‍ജയില്‍ ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. മുഹമ്മദ് ഫരീദ് എന്ന ഔറംഗസേബ് ആണ് കൊല്ലപ്പെട്ടത്.
|
മുകേഷ് മിത്തല്‍ എന്നയാളുടെ വീടിന്റെ മതിലിനകത്ത് നിന്ന് ഫരീദ് പുറത്തേക്ക് വരുന്നത് കണ്ടാണ് ആക്രമിച്ചത്. ഫരീദ് പ്രധാന ഗേറ്റിനരികിലേക്ക് ഓടുന്നത് മിത്തലിന്റെ മകന്‍ രോഹിത് കണ്ടുവെന്നാണ് പറയുന്നത്. തുടര്‍ന്ന് മോഷ്ടാവാണെന്ന് ആരോപിച്ച് രോഹിതും കുടുംബവും പ്രദേശത്തെ സംഘപരിവാര പ്രവര്‍ത്തകരും ചേര്‍ന്നും ഫരീദിനെ വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് ഇടിക്കുകയും തൊഴിക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗുരുതരമായി പരിക്കേറ്റ ഫരീദിനെ ഒടുവില്‍ പോലിസുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നതും ദൃശ്യത്തിലുണ്ട്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഫരീദ് മരിച്ചിരുന്നു.
കൊലപാതക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗാന്ധി പാര്‍ക്ക് പോലീസ് അറിയിച്ചു. കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായും വീഡിയോയില്‍ ഉള്ള ബാക്കിയുള്ളവരെ തിരിച്ചറിയാന്‍ ശ്രമം നടക്കുന്നതായും അലിഗഡ് സിറ്റി എസ്പി മൃഗാങ്ക് ശേഖര്‍ പഥക് പറഞ്ഞു.
മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





