വൈക്കം: പട്ടാളത്തില്‍ ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. (Extorting lakhs by offering him a job in the army; A native of Ernakulam was arrested) എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്ളാറ്റിലെ താമസക്കാരനായ സന്തോഷ് കുമാര്‍. എസ്(49) ആണ് വൈക്കം പോലീസിന്റെ പിടിയിലായത്. തലയാഴം സ്വദേശിയായ യുവാവില്‍ നിന്നാണ് ജോലി വാഗ്ദാനം ചെയ്ത് 2021 മുതല്‍ പലതവണകളായി എട്ടു ലക്ഷത്തോളം രൂപ തട്ടിയത്.
|
ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ബംഗളൂരുവില്‍നിന്നാണ് പിടികൂടിയത്.
വൈക്കം പോലീസ് സ്റ്റേഷന്‍ എസ്.ഐ. ജോര്‍ജ് കെ. മാത്യു, സി.പി.ഒമാരായ അജീഷ്, പ്രവീണോ, ലിജു തോമസ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. സന്തോഷ് കുമാറിനെതിരേ അമ്പലപ്പുഴ സ്റ്റേഷനില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





