08
Jun 2024
Sat
08 Jun 2024 Sat
Director Omar lulu sexual harassment case

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ജാമ്യം അനുവദിക്കരുതെന്ന് നടി. ( Sexual intercourse is not consensual: Actress, should not grant bail to Omar Lulu )  മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് ഇരയായ യുവ നടി കോടതയില്‍ ഹരജി നല്‍കി. തന്റെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന വാദം തെറ്റാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് ഹരജിയിലെ ആവശ്യം. പുതിയ സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 മുതല്‍ പരാതിക്കാരിയായി നടി തന്റെയൊപ്പം അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്നതായി ഒഉമര്‍ ലുലുസമ്മതിച്ചിരുന്നു. എന്നാല്‍, 2023 ഡിസംബര്‍ മുതല്‍ ഒരു ബന്ധവുമില്ലെന്നാണ് ഒമറിന്റെ വാദം. ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്ന് തെളിയിക്കുന്ന മൊബൈല്‍ ചാറ്റുകളും ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരജിക്കാരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയുംചെയ്തു.

ഇതിന് പിന്നാലെയാണ് കക്ഷിചേരാന്‍ നടി ഹരജി നല്‍കിയത്. ഹരജികള്‍ ജൂലൈ ഒന്നിന് പരിഗണിക്കാന്‍ ജസ്റ്റിസ് സി.എസ്. ഡയസ് മാറ്റി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക