26
Jun 2024
Sun
26 Jun 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: ദുരൂഹ സാഹചര്യത്തില്‍ ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിത (26)നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 7 മാസം ഗര്‍ഭിണിയാണ് യുവതി.

സംഭവത്തില്‍ ഭര്‍ത്താവ് നിഖിലിനെ അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കും ഇടയില്‍ വഴക്ക് പതിവായിരുന്നുവെന്നും ഇന്നലെ രാത്രിയും വഴക്കു കൂടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മദ്യപിച്ചെത്തി പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും മൊഴി നല്‍കി.

പൊലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

pregnant woman found dead inside home at palakkad

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക