07
Jun 2024
Mon
07 Jun 2024 Mon
indin shot dead in texas

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.(Indian shot dead in us texas super market)  ആന്ധ്രപ്രദേശുകാരനായ ദസരി ഗോപികൃഷ്ണ(32) ആണ് കൊല്ലപ്പെട്ടത്. എട്ട് മാസം മുന്‍മ്പാണ് ദസരി ഗോപികൃഷ്ണന്‍ അമേരിക്കയിലെത്തിയത്. ടെക്‌സസിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെക്‌സസിലെ ഫൊര്‍ഡെസിലെ മാഡ് ബുച്ചര്‍ സ്റ്റോറില്‍ ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. ഗോപികൃഷ്ണയെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിക്കും അക്രമത്തിനിടെ പരിക്കേറ്റതായാണ് വിവരം. സംഭവ സമയത്ത് സ്റ്റോറിലെ ചെക്ക് ഔട്ട് കൗണ്ടറില്‍ ജോലി ചെയ്യുകയായിരുന്നു ഗോപികൃഷ്ണ.

അക്രമി വെടിവെക്കുന്നതും ഗോപികൃഷ്ണ കുഴഞ്ഞുവീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് സ്റ്റോറിന്റെ കൗണ്ടറിലേക്ക് ചെന്ന അക്രമി അലമാരയില്‍ നിന്ന് എന്തോ ഉയര്‍ത്തി എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഗോപികൃഷ്ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. മരണത്തില്‍ അനുശോചിച്ച ടെക്‌സസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും വ്യക്തമാക്കി. മോഷണ ശ്രമത്തിനിടെ നടന്ന കൊലാതകമെന്നാണ് സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിശദീകരണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക