16
Jun 2024
Thu
16 Jun 2024 Thu
Sania mirza and family returned

ഹൈദരാബാദ്: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച് തിരികെ എത്തിയ ഇന്ത്യന്‍ മുന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയ്ക്കും കുടുംബത്തിനും ജന്മനാട്ടില്‍ ഊഷ്മണ സ്വീകരണം. ഹാരമണിയിച്ചും പൂക്കള്‍ നല്‍കിയുമാണ് കുടുംബാംഗങ്ങളും ബന്ധുക്കളും നല്‍കിയുമാണ് വിമാനത്താവളത്തില്‍ ഇവരെ വരവേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവ് ഇംറാന്‍ മിര്‍സ, സഹോദരി അനം മിര്‍സ, സഹോദരി ഭര്‍ത്താവ് അസദുദ്ദീന്‍ എന്നിവരാണ് ഹജ്ജ് യാത്രയില്‍ സാനിയക്കൊപ്പമുണ്ടായിരുന്നത്. സാനിയയുടെ മാതാവ് നസീം മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്വീകരണ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
sania and family

ഹജ്ജ് യാത്രയിലെ ചില ചിത്രങ്ങള്‍ വ്യാഴാഴ്ച അനം മിര്‍സ പങ്കുവെച്ചിരുന്നു. ”ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര. ആ യാത്രയെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല. ഹജ്ജ് കര്‍മത്തോടെ ജീവിതവും ജീവിതത്തോടുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകളും മാറിക്കൊണ്ടിരിക്കുകയാണ്. അല്‍ഹംദുലില്ലാഹ്….”-എന്നായിരുന്നു ചിത്രങ്ങളോടൊപ്പമുള്ള കുറിപ്പ്. മുന്‍ നടി സനാഖാനും സാനിയക്കും കുടുംബത്തിനൊപ്പമുണ്ടായിരുന്നു. സാനിയയുടെയും കുടുംബാംഗങ്ങളുടെയും ബലിപെരുന്നാള്‍ ആഘോഷവും മക്കയിലായിരുന്നു.

ഹജ്ജ് യാത്രക്കൊരുങ്ങുകയാണെന്ന് കാണിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തു തരണമെന്നും കുറിപ്പില്‍ അഭ്യര്‍ഥിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക