27
Jun 2024
Fri
27 Jun 2024 Fri
kollam suicide

കൊല്ലം: രണ്ടാഴ്ച്ച മുന്‍പ് വിവാഹം കഴിഞ്ഞ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. (The newly wed in kollam hanged to death) പൂതക്കുളം ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള വീട്ടില്‍ വിജയന്‍ മഞ്ജുഷ ദമ്പതികളുടെ മകന്‍ വിശാഖിനെ (22) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ മുണ്ട് ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കളും വീട്ടുകാരും ചേര്‍ന്ന് ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരവൂര്‍ കൂനയില്‍ കിഴക്കിടംമുക്ക് സ്വദേശിനിയുമായി ഉള്ള വിശാഖിന്റെ വിവാഹം രണ്ടാഴ്ച മുന്‍പാണു കഴിഞ്ഞത്. കേറ്ററിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുകള്‍ക്കു വിട്ടുനല്‍കി. പരവൂര്‍ പൊലീസ് കേസെടുത്തു. ആത്മഹത്യക്ക് പിന്നില്‍ എന്താണെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.