26
Jun 2024
Sun
26 Jun 2024 Sun
kottayam bjp district president

കോട്ടയം: ബി.ജെ.പി ജില്ലാ നേതാവ് വീടും സ്ഥലവും തട്ടിയെടുത്തെന്ന ആരോപണവുമായി പട്ടിക ജാതി മോര്‍ച്ച പ്രാദേശിക നേതാവ്. കോട്ടയം ബി.ജെ.പി ജില്ലാ ജനല്‍ സെക്രട്ടറി എസ്.രതീഷിനെതിരെ തോട്ടക്കാട് സ്വദേശി എം.ആര്‍ ദിലീപും കുടുംബവുമാണ് രംഗത്തുവന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ വീട് കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തിരുന്നു. രതീഷിനെ ബി.ജെ.പി നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ദിലീപും കുടുംബവും ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രതീഷ് പലിശയ്ക്ക് പണം നല്‍കിയ ശേഷം തന്റെ കിടപ്പാടം തട്ടിയെടുത്തെന്നാണ് പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റായ ദീലിപിന്റെ ആരോപണം. വിഷയത്തില്‍ നേതാക്കള്‍ ഇടപെട്ട് മധ്യസ്ഥ ചര്‍ച്ച നടത്തി വഞ്ചിച്ചതായി ദിലീപിന്റെ കുടുംബം പറയുന്നു. നീതി ലഭിക്കും വരെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ സമരം തുടരുമെന്നും ദിലീപ് പറഞ്ഞു.

അതേസമയം, ആരോപണങ്ങള്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് തള്ളി. വാകത്താനം സര്‍വീസ് സഹകരണ ബാങ്കില്‍ ദിലീപ് പണയപ്പെടുത്തിയ ഭൂമി, താന്‍ നിയമപരമായി ബാധ്യതകള്‍ തീര്‍ത്താണ് സ്വന്തമാക്കിയതെന്നും രേഖകള്‍ പരിശോധിച്ചാണ് ചങ്ങനാശേരി മുനിസിഫ് കോടതി അനുകൂല വിധി പുറപ്പെടുവിപ്പിച്ചതെന്നും രതീഷ് വ്യക്തമാക്കി.