27
Jul 2024
Sat
27 Jul 2024 Sat
12 year old boy committed suicide in Kayamkulam for not giving tv remote

കായംകുളം കണ്ടല്ലൂരിൽ കായംകുളത്ത് ടിവി റിമോട്ട് നൽകാത്തതിന് 12കാരൻ ജീവനൊടുക്കി. പുല്ല്കുളങ്ങര കരിപ്പോലിൽ തങ്കച്ചൻ- സിന്ധു ദമ്പതികളുടെ മകൻ ആദിത്യൻ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടിവിയുടെ റിമോട്ട് ആദിത്യൻ്റെ അമ്മ മാറ്റിവയ്ക്കുകയായിരുന്നു. ആദിത്യൻ റിമോട്ട് ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. തുടർന്ന് കുട്ടി മുറിയിൽ കയറി കതകടച്ചു. മണിക്കൂറുകൾക്കു ശേഷം നോക്കിയപ്പോഴാണ് ജനാലക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. എൻ ആർ പി എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യൻ. സഹോദരൻ അശ്വിൻ. കനകക്കുന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കുക. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530.