24
Jul 2024
Sun
24 Jul 2024 Sun
Bakel Muhammed Swalih Qatar passed away

ദോഹ: ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ ബേക്കല്‍ മുഹമ്മദ് സ്വാലിഹ്(74) ദോഹയില്‍ നിര്യാതനായി.(Qatar business man Bakel Muhammed Swalih passed away )  കാസര്‍കോഡ് ബേക്കല്‍ സ്വദേശിയാണ്. അസുഖബാധിതനായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുപ്പമുള്ളവര്‍ ‘സാലീച്ച’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സ്വാലിഹ് ഹാജീ 54 വര്‍ഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക, ജീവകാരുണ്യ രംഗത്തും നിറസാന്നിധ്യമായിരുന്നു. ലക്‌സസ് ഗ്രൂപ് ഓഫ് കമ്പനീസ്, ബോംബെ സില്‍ക്സ്, പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റ്, ദാന സെന്റര്‍, കാഞ്ഞങ്ങാട്ടെ ഹൈമ സില്‍ക്‌സ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി അംഗവും കാസര്‍കോഡ് ജില്ലാ കമ്മറ്റി പ്രസിഡന്റുമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെത്തിയ സ്വാലിഹ് ഹാജി സ്വപ്രയത്‌നത്തിലൂടെ വ്യാപാര ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു.

ഭാര്യ യു.വി മുംതാസ്. മകള്‍: ജഫ്‌ന. മരുമകന്‍: സമീര്‍ ബദറുദ്ധീന്‍. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് മഗ്രിബ് നമസ്‌കാരത്തിന് ശേഷം അബുഹമൂര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും.