18
Jun 2026
Thu
18 Jun 2026 Thu
qatar visa

ദോഹ: വിസ ക്യാന്‍സല്‍ ചെയ്താല്‍ രാജ്യം വിടേണ്ടത് സംബന്ധിച്ച നിയമം കര്‍ശനമാക്കി ഖത്തര്‍. റെസിഡന്‍സ് വിസ ക്യാന്‍സല്‍ ചെയ്താല്‍ 14 ദിവസത്തിനുള്ളില്‍ താമസക്കാര്‍ രാജ്യം വിടണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”നേരത്തെ ഇത് 30 ദിവസമായിരുന്നു, ഇപ്പോള്‍ രണ്ടാഴ്ച്ചയാക്കി ചുരുക്കി,” ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വകുപ്പിലെ ക്യാപ്റ്റന്‍ അലി അഹമ്മദ് അലി അല്‍-കുവാരി പറഞ്ഞതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഓരോ ദിവസത്തിനും 10 റിയാല്‍ പിഴ നല്‍കേണ്ടിവരും.

ഖത്തറില്‍ നിന്ന് യാത്ര പോകുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ചുകൊണ്ട്, ‘സുരക്ഷിത യാത്രകള്‍’ എന്ന വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തേക്ക് വിസിറ്റ് വിസയില്‍ വന്ന ആളുകള്‍ പാസ്പോര്‍ട്ടില്‍ പതിച്ച സ്റ്റിക്കറില്‍ നിന്ന് രാജ്യത്ത് താമസിക്കാന്‍ അനുവദിച്ച ദിവസങ്ങള്‍ പരിശോധിക്കണം,’ ക്യാപ്റ്റന്‍ അല്‍-കുവാരി പറഞ്ഞു.

ALSO READ: അന്‍സിബയെ പുറത്താക്കാന്‍ കരുക്കള്‍ നീക്കി അമ്മ; ഇങ്ങിനെയൊരു കമ്മിറ്റിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് താരം

‘നിശ്ചിത തിയ്യതി കഴിഞ്ഞാല്‍ ഒരു ദിവസത്തേക്ക് 200 റിയാല്‍ പിഴ ചുമത്തും. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, കാരണം രാജ്യത്ത് താമസിക്കാന്‍ അനുവദിച്ചിരിക്കുന്ന കൃത്യമായ ദിവസങ്ങളുടെ എണ്ണം പലരും ശ്രദ്ധിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

യാത്ര ചെയ്യുന്നതിന് മുമ്പ് മെട്രാഷ് ആപ്പ് പരിശോധിക്കാന്‍ അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

”നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് ഫൈന്‍, ഓവര്‍‌സ്റ്റേ ഫൈന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും കുടിശ്ശികകള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് മെട്രാഷ് വഴി ഇലക്ട്രോണിക് ആയി അടയ്ക്കാം, വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം,” ക്യാപ്റ്റന്‍ അല്‍-കുവാരി പറഞ്ഞു.

ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഇലക്ട്രോണിക് ഗേറ്റ് (ഇ-ഗേറ്റ്) സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു, കാരണം ഇത് സമയം ലാഭിക്കുകയും ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നീണ്ട ക്യൂ ഒഴിവാക്കുകയും ചെയ്യുന്നു.

ALSO READ: 25 ടച്ചുകള്‍, ലക്ഷ്യത്തിലേക്ക് ഒരടി പോലുമില്ല; ദുരന്തമായി സിആര്‍7 കോംഗോയ്ക്കെതിരെ പോര്‍ച്ചുഗലിന് സമനിലക്കുരുക്ക്
76 ഇലക്ട്രോണിക് ഗേറ്റുകള്‍ ഈ ആവശ്യത്തിനായി സജ്ജമാണ്.
ഇ-ഗേറ്റുകളിലൂടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം 10-15 സെക്കന്‍ഡ് മാത്രമേ എടുക്കൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെസിഡന്‍സി പെര്‍മിറ്റ് പുതിയ പാസ്പോര്‍ട്ടിലേക്ക് മാറ്റണമെങ്കില്‍ മെട്രാഷ് ആപ്പ് ഉപയോഗിക്കാമെന്ന് ക്യാപ്റ്റന്‍ അല്‍-കുവാരി പറഞ്ഞു.