17
Jul 2024
Mon
17 Jul 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(AI)ന്റെ സാധ്യത പ്രയോജനപ്പെടുത്തി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ വാട്‌സ്ആപ്പ്. AI അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് വികസിപ്പിച്ച്ത്. ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തില്‍ പരിഷ്‌കരിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ചിത്രം റീസ്‌റ്റൈല്‍ ചെയ്യാനും വികസിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ക്രമീകരണം.

പുതിയ അപ്‌ഡേറ്റില്‍ ഇത്തരത്തില്‍ മാറ്റം വരുത്താനുള്ള പരീക്ഷണത്തിലാണ് വാട്‌സ്ആപ്പ്, പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.24.14.20ല്‍ കണ്ടെത്തിയയായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ മെറ്റാ എഐയുമായി നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്ന പുതിയ ചാറ്റ് ബട്ടണ്‍ കൊണ്ടുവരുന്നതിനായി വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. മെറ്റാ എഐയിലേക്ക് ചിത്രങ്ങള്‍ അയച്ച ശേഷം, ഉപയോക്താക്കള്‍ക്ക് പ്രത്യേക ഒബ്ജക്റ്റ് തിരിച്ചറിയാനോ സന്ദര്‍ഭം പറയാനോ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടാന്‍ കഴിയും. കൂടാതെ, ഉപയോക്താക്കള്‍ക്ക് ഒരു ടെക്സ്റ്റ് സന്ദേശം വഴി ഒരു ഇമേജില്‍ മാറ്റങ്ങള്‍ വരുത്താന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാനും കഴിയും.

വാട്‌സ്ആപ്പ് സ്‌ക്രീനിന്റെ മുകളില്‍ ഗ്രീന്‍ ഐക്കണ്‍ ആയാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് ടാപ്പ് ചെയ്യുമ്പോള്‍ മൂന്ന് ഓപ്ഷന്‍ ലഭിക്കും. background, retsyle, expand എന്നിങ്ങനെയാണ് ഈ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്.

മെറ്റാ എഐ സര്‍വീസിനോട് ഉപയോക്താവിന് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണിത്.

Meta AI on WhatsApp may soon be able to reply and edit photos sent by users. Here’s how it will work