കൊല്ലം കൊട്ടാരക്കരയിൽ എസ്എഫ്ഐ വനിതാ നേതാവ് വാഹനാപകടത്തിൽ മരിച്ചു. നെടുവത്തൂർ സ്വദേശി പ്രകാശ്-സുജാ ദമ്പതികളുടെ ഏക മകൾ അനഘ പ്രകാശ്(25)ആണ് മരിച്ചത്. എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമായ അനഘ പ്രകാശ് വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളജിലെ അവസാന വർഷ വിദ്യാർഥിയാണ്.
|
കൊട്ടാരക്കര കോട്ടാത്തലയിൽ വച്ച് അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അനഘയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





