ഇടുക്കി വണ്ടിപ്പെരിയാറിൽ കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശി ചിരഞ്ജീവിയാണ് പിടിയിലായത്. 2024 ജനുവരിയിൽ സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷത്തിനെത്തിയ പെൺകുട്ടിയെ ഇയാൾ എസ്റ്റേറ്റ് ലയത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
|
കഴിഞ്ഞദിവസം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ എസ്എച്ച്ഒ കെ ഹേമന്ത് കുമാറും സംഘവുമാണ് ചിരഞ്ജീവിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





