കൊച്ചി: ജസ്റ്റിസ് നിതിന്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്. നിലവില്‍ ബോംബെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. സുപ്രിംകോടതി കൊളീജിയം ആണ് ശുപാര്‍ശ ചെയ്തത്. ജസ്റ്റിസ് ആശിഷ് ദേശായ് വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം. ഡല്‍ഹി, മദ്രാസ്, മധ്യപ്രദേശ് തുടങ്ങി എട്ട് ഹൈക്കോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
|
2012 ജനുവരി 23നാണ് നിതിന്‍ ജംദാര്‍ ബോംബെ ഹൈക്കോടതിയില്‍ നിയമിതനാകുന്നത്. ഇതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ ആയിരുന്നു. ഷോലപൂര്‍ സ്വദേശിയായ നിതിന്‍ ജംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊളീജിയം ശുപാര്‍ശ പ്രകാരം സുപ്രിംകോടതിയിലേക്ക് രണ്ട് പുതിയ ജഡ്ജിമാര്‍കൂടി എത്തും. ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍ കെ സിംഗും മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍ മഹാദേവനും സുപ്രിംകോടതി ജഡ്ജിമാരാകും. മണിപ്പൂര്‍ സ്വദേശിയാണ് എന്‍ കെ സിംഗ്.





