|
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഒരുജില്ലയില്ക്കൂടി അവധി പ്രഖ്യാപിച്ചു. മഴ അതിശക്തമാകുന്ന വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ‘വയനാട് ജില്ലയില്‍ശക്തമായ മഴ തുടരുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ന് (15072024, തിങ്കള്‍) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല’- കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലും മാഹിയിലും നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് സ്കൂളുകള്‍ക്ക് മാത്രമാണ് അവധി. കോളേജുകള്‍ക്ക് അവധി ബാധകമല്ല.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍, കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍, മദ്റസകള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല.
കലക്ടര്‍ അവധി പ്രഖ്യാപിച്ച ജില്ലകളിലെ മദ്റസകള്‍ക്കും അവധിയുണ്ട്.


