ഭാര്യവീട്ടിൽ നിന്ന് മടങ്ങുംവഴി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ വച്ച് വിദ്യാർഥിനിയെ കടന്നുപിടിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്.
|
മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റായ സുരാജ് പെരുമ്പാവൂരുള്ള ഭാര്യ വീട്ടിൽ പോയി തിരികെ വരികയായിരുന്നു. കോട്ടയം – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ്സിൽ ചെങ്ങന്നൂരിനും കാരയ്ക്കാടിനും ഇടയ്ക്കുവച്ചായിരുന്നു ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. പെൺകുട്ടിയുടെ പരാതിയിൽ പന്തളം പൊലീസ് ആണ് സുരാജിനെ അറസ്റ്റ് ചെയ്തത്. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





