27
Jul 2024
Wed
27 Jul 2024 Wed
Madras HC allows Muslims in TN Police to keep beard

ചെന്നൈ: പോലീസ് ഉദ്യോഗസ്ഥര്‍ മതവിശ്വാസപ്രകാരം താടിവളര്‍ത്തുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. (Madras HC allows Muslims in TN Police to keep beard)വിവിധ മതങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ഇന്ത്യയെന്നും മതവിശ്വാസപ്രകാരം താടി വളര്‍ത്തിയതിനു മുസ്ലിം ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ പൊലീസിനു കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1957 ലെ മദ്രാസ് പൊലീസ് ഗസറ്റ് അനുസരിച്ച്, സംസ്ഥാനത്തെ മുസ്ലിം പൊലീസുകാര്‍ക്ക് ഡ്യൂട്ടിയിലായിരിക്കുമ്പോഴും വെട്ടിയൊതുക്കിയ താടി വളര്‍ത്താന്‍ അനുവാദമുണ്ടെന്ന് ജസ്റ്റിസ് എല്‍.വിക്ടോറിയ ഗൗരി പറഞ്ഞു. മക്കയില്‍നിന്നു മടങ്ങിയ ശേഷം താടിയുമായി മേലുദ്യോഗസ്ഥനു മുന്നില്‍ ഹാജരായതിനു ശിക്ഷിക്കപ്പെട്ട ജി അബ്ദുല്‍ ഖാദര്‍ എന്ന പോലിസുകാരന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

ഹജ്ജ് കഴിഞ്ഞെത്തിയ അബ്ദുല്‍ ഖാദര്‍ കാലില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് അവധി നീട്ടുന്നതിന് അപേക്ഷിക്കാന്‍ മേലധികാരിക്കു മുന്നിലെത്തിയതായിരുന്നു. ആ സമയത്ത് താടി നീട്ടി വളര്‍ത്തിയെന്ന് പറഞ്ഞ് അവധി നിഷേധിക്കുകയായിരുന്നു. ഇന്‍ക്രിമെന്റ് തടയാന്‍ ഉള്‍പ്പെടെ നടപടിയെടുത്തിരുന്നു. മദ്രാസ് പോലീസ് ഗസറ്റിന് എതിരാണെന്ന് ആരോപിച്ചായിരുന്നു പോലീസ് ഡപ്യൂട്ടി കമ്മീഷണറുടെ നടപടി. ഇതിനെതിരേയാണ് കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കിയ കോടതി, എട്ടാഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവു പുറപ്പെടുവിക്കാന്‍ കമ്മിഷണറോട് ആവശ്യപ്പെട്ടു.