വെള്ളച്ചാട്ടത്തിനു സമീപം റീൽ ചിത്രീകരിക്കുന്നതിനിടെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ കൊക്കയിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിലാണ് സംഭവം. മുംബൈ സ്വദേശിയായ 26കാരിയായ ആൻവി കംദാർ ആണ് മരിച്ചത്.
|
ജൂലൈ 16ന് ഏഴ് കൂട്ടുകാർക്കൊപ്പമാണ് ആൻവി വെള്ളച്ചാട്ടം കാണാനെത്തിയത്. റീൽ വീഡിയോ ചിത്രീകരിക്കുന്നതിടെ ബുധനാഴ്ച രാവിലെ 10.30ഓടെ 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
വിവരമറിയിച്ചതനുസരിച്ച് തീരസേനയും മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡും കോലാഡ് റെസ്ക്യൂ സംഘവും രക്ഷാപ്രവർത്തനം തുടങ്ങുകയും ആറു മണിക്കൂറുകൾക്കൊടുവിൽ യുവതിയെ സാഹസികമായി പുറത്തെടുക്കുകയും ചെയ്തു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണത്തിനു കീഴടങ്ങി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


