കണ്ണൂര്‍: കണ്ണൂരിലെ മട്ടന്നൂര്‍ നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകന്‍ യാസിന്‍ (10) എന്നിവരാണ് മരിച്ചത്.
|
ഇന്നലെ അര്‍ദ്ധരാത്രി നെല്ലൂന്നി വളവില്‍ വച്ചായിരുന്നു അപകടം. നവാസിന്റെ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് വീണു. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല. അപകടത്തില്‍ നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാന്‍, ഫാത്തിമ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





