07
Jul 2024
Sun
07 Jul 2024 Sun
kanwariyas ransack hotel and attack staff after geting onion from curry

കൻവാർ യാത്രാ വഴിയിലുള്ള കടകളിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ്‌ സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ
കറിയിൽ നിന്ന് ഉള്ളി കിട്ടിയതിന് ഹോട്ടൽ തല്ലിത്തകർത്ത് കൻവാർ തീർഥാടകർ. ഗംഗാജലം ശേഖരിക്കാൻ ഹരിദ്വാറിലേക്ക് പോയ കൻവാർ തീർഥാടകസംഘമാണ് വഴിമധ്യേ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടൽ തകർത്തത്. വെള്ളിയാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോട്ടലിലെ ഫർണിച്ചറുകളും മറ്റ് സാധനങ്ങളും നശിപ്പിച്ച സംഘം പാചകക്കാരനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. മുസാഫർ നഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ഡൽഹി ഹരിദ്വാർ ഹൈവേയിലെ തൗ ഹുക്കേവാല ഹിരാൻവി ടൂറിസ്റ്റ് ധാബയാണ് തീർഥാടകർ തകർത്തത്.

അതേസമയം തീർഥാടകർ ഭക്ഷണത്തിൽ ഉള്ളി ഉൾപ്പെടുത്തില്ലെന്ന കാര്യം തങ്ങൾക്കറിയില്ലെന്നു ഹോട്ടൽ ഉടമ പ്രദീപ് കുമാർ പ്രതികരിച്ചു.
തീർഥാടനകാലത്ത് ശിവഭക്തർ ഉള്ളിയും വെളുത്തുള്ളിയും അടങ്ങിയ ഭക്ഷണം കഴിക്കില്ലെന്നും ഇതിനാലാണ് അവർ അക്രമാസക്തരായതെന്നും
പോലീസ് സ്റ്റേഷൻ ചുമതലയുള്ള റോജന്റ് ത്യാ​ഗി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക