17
Aug 2024
Thu
17 Aug 2024 Thu
Mohammed Deif

തെല്‍അവീവ്: ജൂലൈ 13ന് ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദൈഫ് കൊല്ലപ്പെടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. (Israeli army says Hamas commander Muhammad Daif has been killed) ഞങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചു; മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടു”-ഇസ്രായേല്‍ സൈന്യം(ഐഡിഎഫ്) ട്വിറ്ററില്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ജുലൈ 13ന് ഖാന്‍ യൂനിസില്‍ ആക്രമണം നടത്തിയിരുന്നു. അതില്‍ ദൈഫും കൊല്ലപ്പെട്ട കാര്യം ഇപ്പോഴാണ് സ്ഥിരീകരിച്ചത്.

ALSO READ: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു

എന്നാല്‍, ഹമാസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഇറാനില്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ പ്രഖ്യാപനം.

ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന്റ ബുദ്ധികേന്ദ്രമാണ് മുഹമ്മദ് ദൈഫ് എന്നാണ് കരുതപ്പെടുന്നത്. ഹമാസിന്റെ തുരങ്ക ശൃംഖലകളും സ്‌ഫോടക വസ്തുക്കളും വികസിപ്പിക്കുന്നതിലും ദൈഫ് സുപ്രധാന പങ്കുവഹിച്ചിരുന്നു.

അതേ സമയം, ഇതിന് മുമ്പും പല തവണ മുഹമ്മദ് ദൈഫിനെ കൊലപ്പെടുത്തിയതായി അവകാശവാദം ഉയര്‍ന്നിരുന്നു.